Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ayatollah Khomenei

ഖ​മ​ന​യ്‌​യു​ടെ സം​സ്‌​കാ​രം ജൂ​ലൈ​യി​ൽ; ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും

ന്യൂ​ഡ​ല്‍​ഹി: ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വാ​യി​രു​ന്ന ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ്‌​യു​ടെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ ഇ​ന്ത്യ ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി സം​ഘ​ത്തെ അ​യ​ക്കും. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി പ​ബി​ത്ര മാ​ര്‍​ഗ​രി​റ്റ, ബി​ഹാ​ര്‍ ഗ​വ​ര്‍​ണ​ര്‍ ല​ഫ്. ജ​ന​റ​ല്‍ (റി​ട്ട) സ​യ്ദ് അ​താ ഹ​സ്‌​നൈ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ച​ട​ങ്ങി​ലേ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സ​ഷ്‌​കി​യാ​ൻ നേ​രി​ട്ട് ക്ഷ​ണി​ച്ചി​രു​ന്നു​വെ​ങ്കി​ലും, ഇ​ന്ത്യ ഉ​ന്ന​ത​ത​ല സം​ഘ​ത്തെ അ​യ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഫെ​ബ്രു​വ​രി 28-ന് ​ടെ​ഹ്‌​റാ​നി​ൽ ഇ​സ്ര​യേ​ൽ - യു​എ​സ് സ​ഖ്യം ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് ഖ​മ​ന​യ് കൊ​ല്ല​പ്പെ​ട്ട​ത്. 36 വ​ർ​ഷ​ത്തോ​ളം ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വാ​യി രാ​ജ്യം ഭ​രി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ന് ശേ​ഷം സം​സ്‌​കാ​ര ച​ട​ങ്ങു​ക​ളെ​ക്കു​റി​ച്ച് നി​ര​വ​ധി അ​ഭ്യൂ​ഹ​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. ഒ​ടു​വി​ൽ ജൂ​ലൈ ആ​ദ്യ​വാ​രം ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ഇ​റാ​ന്‍റെ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചു. ജൂ​ലൈ നാ​ല് മു​ത​ൽ ടെ​ഹ്‌​റാ​നി​ലും ഖോ​മി​ലും പ്ര​ത്യേ​ക ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും.

ജൂ​ലൈ ഒ​ന്പ​തി​ന് ഖ​മ​ന​യ്‌​യു​ടെ ജ​ന്മ​സ്ഥ​ല​വും വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​റാ​നി​ലെ വി​ശു​ദ്ധ ന​ഗ​ര​വു​മാ​യ മ​ഷാ​ദി​ൽ സം​സ്‌​കാ​രം ന​ട​ക്കും. പാ​കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള ലോ​ക​നേ​താ​ക്ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം ര​ണ്ട് കോ​ടി​യി​ല​ധി​കം ആ​ളു​ക​ൾ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 1989-ൽ ​ആ​യ​ത്തൊ​ള്ള ഖ​മ​ന​യ്‌​യു​ടെ സം​സ്‌​കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ഒ​രു കോ​ടി ജ​ന​ങ്ങ​ൾ എ​ന്ന റെ​ക്കോ​ർ​ഡ് ഇ​തോ​ടെ മാ​റു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up